Wednesday 8 July 2015

കാണാ കാഴ്ചകളുടെ കൗതുക ലോകo

ദേശീയപാത 47-ന് അരികിലായി തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. നിര്‍ദ്ദിഷ്ട ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാനമായ ചാലക്കുടി, ഇന്ന്  നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൊണ്ട്  നിറഞ്ഞിരിക്കുന്നു. തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ്  പ്ലെയ്സ്  ആണ്  അതിരപ്പിള്ളി വെള്ളച്ചാട്ടം,ചാർപ്പ,തുമ്പൂർമുഴി റിവർ ഗാർഡൻ,ഷോളയാർ ഡാം,എക്കോളജിക്കൽ  പാർക്ക്‌  ആയ കൗതുക പാർക്ക്‌


ഇവയെല്ലാം നമ്മുടെ കണ്ണിനും മനസ്സിനും സന്തോഷവും കുളിർമയും നല്കുന്നു. ഒരു ഒഴിവു ദിവസം നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു സ്ഥലമാണ്‌  അതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക്  പോകുന്ന വഴിയിലുള്ള ദേശീയപാത 47-ന്  ഏകദേശo 2 കിലോമീറ്റർ ദൂരം മാത്രം ഉള്ള ബ്ബൊട്ടാനിക്കൽ മിരാക്കിൾ  എന്ന് വിശേഷിപ്പിക്കാവുന്ന കൗതുക പാർക്ക്‌.  ദേശീയപാത 47-ന് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്  പോട്ട. പോട്ടയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കൃഷി കുടുംബത്തിൽ ജനിച്ചു വളർന്ന വർക്കി വെളിയത്ത്  എന്ന കൃഷികാരന്റെ ജീവിതഭിലാഷമാണ്‌  കൗതുക പാർക്ക്‌.  തന്റെ മുഴുവൻ സമ്പാദ്യംവും ഇതിനായി അദ്ദേഹം നീക്കിവച്ചു. തന്റെ 1.25 ഏക്കർ സ്ഥലത്ത്  അദ്ദേഹം സ്വന്തമായി  അധ്വാനിച്ചു  ഉണ്ടാക്കിയതാണു കൗതുക  പാർക്ക്‌. ഇതുവരെ  അദ്ദേഹത്തിന്  നിരവധി  അവാർഡുകൾ  ലഭിച്ചിട്ടുണ്ട്. ലിംകാ വേൾഡ്  ബുക്ക്‌  ഓഫ്  റെക്കോർഡ്‌  ഫോർ  സിംഗിൾ ഹാൻഡ്‌ മേട്  നേച്ചർ പാർക്ക്‌  2011 ൽ  അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഇതു കൂടാതെ മറ്റനവധി  അവാർഡുകളും ലഭിച്ചു. മറ്റെവിടേയും  കാണാൻ പറ്റാത്ത കണ്ണുകൾക്ക്  പുതു അനുഭൂതി നല്കുന്ന ദ്രൃശയ വിസ്മയങ്ങൾ നമുക്കിവിടെ കാണാൻ സാധിക്കുന്നു.

കൂടുതൽ അറിയാൻ സന്ദർശിക്കുക : www.kauthukapark.com

No comments:

Post a Comment