Thursday 26 November 2015

വടക്കുംനാഥന്റെ മണ്ണിലേക്ക് വിനോദ സഞ്ചാരികളെ ആകര്ഷികുന്ന കാരണങ്ങൾ പലതാണ് . തൃശൂർ പൂരവും ,ഗുരുവായൂര് അമ്പലവും ,അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടവും ,തൃശൂർ മൃഗശാലയും ഒക്കെ അതിൽ പെടും. കേരളത്തിന്റെ കലാ-സാംസ്കാരിക തലസ്ഥാനമായ തൃശൂർ സന്ദർശിക്കാൻ മറ്റൊരു കാരണം ആകുകയാണ്‌ ചാലകുടി - അതിരപ്പള്ളി റോഡിൽ ഉള്ള കൗതുകപാർക് . അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ വശ്യ സൌന്ദര്യതിനോടൊപ്പം കൌതുകപാര്കിന്റെ മനോഹാരിതയും കൂടി ചേരുമ്പോൾ മറക്കാനാവാത്ത ഓര്മകളും ആയിട്ടാണ്  നിങ്ങൾ മടങ്ങുന്നത്



വർക്കി വെളിയത്ത് എന്ന ഒറ്റയാൾ പട്ടാളത്തിന്റെ പ്രകൃതി സ്നേഹത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും കഥയാണ്‌  മനോഹരമായ കൌതുകപാര്കിനു പറയാൻ ഉള്ളത്. 16 വർഷത്തെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം മുഴുവൻ പാർകിന്റെ നിർമാണത്തിന് വേണ്ടി ചിലവാക്കിയ വര്ക്കി പാർകിന്റെ നിർമാണവും ഒറ്റയ്ക്കാണ് നടത്തിയത്. പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പാഠങ്ങൾ വരും തലമുറയ്ക് പകർന്നു നല്കുവാൻ പറ്റുന്ന മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഇന്ന് കൗതുകപാർക്  വളർന്നിരിക്കുന്നു



ചാലക്കുടിയിൽ നിന്ന് 4 കിലോമീറ്റർ അതിരപ്പള്ളി റോഡിലുടെ സഞ്ചരിച്ചാൽ കൌതുകപാർക്കിൽ എത്തി ചേരാവുന്നതാണ് . സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചാൽ വർക്കി വെളിയത്ത്  എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതാണ്. ലാഭേച്ച കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തികുവാൻ പരിശ്രമിക്കുന്ന കൗതുകപാർക് നടത്തിപ്പിന് ആവശ്യമായ ചെറിയൊരു തുക മാത്രമാണ് സന്ദർശകരിൽ നിന്ന് ഈടാക്കുനത്


            


Thursday 8 October 2015

ആസ്വദിക്കാം പ്രകൃതിയുടെ മാസ്മരിക കാഴ്ചകൾ

നാളത്തെ തലമുറയ്ക് നമ്മുടെ പ്രകൃതിയെ കാത്തു സൂക്ഷിക്കേന്ടതിന്റെ ആവശ്യകത ബോധ്യപെടുതുന്ന ഒരിടമാണ് ചാലക്കുടി - അതിരപ്പള്ളി റോഡിൽ ഉള്ള കൗതുകപാർക് , വർക്കി വെളിയത്ത് എന്നാ സാധാരണക്കാരന്റെ പ്രകൃതി സ്നേഹവും അർപ്പണവും അദ്വാനവും ആണ് കൗതുകപാർകിന്റെ പിറവിക്ക് കാരണമായത് . അദ്ധേഹത്തിന്റെ കഠിന്വധാനം ഇന്ന് പുതുതലമുറയ്ക്ക്  പഠികുവാനും ആനദ്ധിക്കുവാനും ഉള്ള ഒരു വിസ്മയം തന്നെ ആയി മാറിയിരിക്കുകയാണ്. പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച സന്ദേശമാണ് കൗതുകപാർക് നല്കുന്നത്



പരസ്പര ശത്രുക്കൾ ആയ പല ജീവികളും ഇവടെ ഒത്തൊരുമയോടെ ജീവിക്കുന്നത് അത്ഭുത കാഴ്ചയാണ്. വൈവിദ്യമാര്ന ജീവജാലങ്ങളുടെയും സസ്യലതാതികളുടെയും കലവറയാണ് കൌതുകപാര്ക്. അമൂല്യമായ ഔഷധ സസ്യങ്ങൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. പ്രാചീനമായ കൃഷി ഉപകരണങ്ങളും സര്പ്പകാവും പുതുതലമുറയ്ക്ക് എന്നും ഓര്ക്കാൻ പറ്റുന്ന അത്ഭുത കാഴ്ചകൾ ആണ്. കൌതുകപാര്കിലെ മാത്രം സവിശേഷത ആയ സഞ്ചരിക്കുന്ന മരവും, മരം സ്വയം ഏറുമാടം ആയ കാഴ്ചയും എല്ലാം ഒരിക്കലും മറക്കാൻ പറ്റാത്ത കൗതുക കാഴ്ചകൾ ആണ്.



കൗതുകപാർക് സന്ദർശിക്കെണ്ടവർ മുന്കൂട്ടി അറിയിച്ചാൽ വർക്കി വെളിയത്ത് എല്ലാ വിധ സൌകര്യങ്ങളും ഒരുക്കുനതാണ്. ലാഭേച്ച കൂടാതെ പ്രവര്ത്തിക്കുന കൗതുകപാർക് പ്രകൃതി സംരക്ഷനതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ആളുകളിലേക്ക്‌ എതികുന്നതിനു ആണ് മുന്തൂക്കം നല്കുന്നത്. പാര്കിന്റെ നടത്തിപ്പിന് ആവശ്യമായ ചെറിയ ഒരു തുക മാത്രമേ സന്ദർശകരിൽ നിന്ന് ഈടാക്കുന്നുള്ളൂ.


Wednesday 8 July 2015

കാണാ കാഴ്ചകളുടെ കൗതുക ലോകo

ദേശീയപാത 47-ന് അരികിലായി തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. നിര്‍ദ്ദിഷ്ട ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാനമായ ചാലക്കുടി, ഇന്ന്  നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൊണ്ട്  നിറഞ്ഞിരിക്കുന്നു. തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ്  പ്ലെയ്സ്  ആണ്  അതിരപ്പിള്ളി വെള്ളച്ചാട്ടം,ചാർപ്പ,തുമ്പൂർമുഴി റിവർ ഗാർഡൻ,ഷോളയാർ ഡാം,എക്കോളജിക്കൽ  പാർക്ക്‌  ആയ കൗതുക പാർക്ക്‌


ഇവയെല്ലാം നമ്മുടെ കണ്ണിനും മനസ്സിനും സന്തോഷവും കുളിർമയും നല്കുന്നു. ഒരു ഒഴിവു ദിവസം നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു സ്ഥലമാണ്‌  അതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക്  പോകുന്ന വഴിയിലുള്ള ദേശീയപാത 47-ന്  ഏകദേശo 2 കിലോമീറ്റർ ദൂരം മാത്രം ഉള്ള ബ്ബൊട്ടാനിക്കൽ മിരാക്കിൾ  എന്ന് വിശേഷിപ്പിക്കാവുന്ന കൗതുക പാർക്ക്‌.  ദേശീയപാത 47-ന് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്  പോട്ട. പോട്ടയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കൃഷി കുടുംബത്തിൽ ജനിച്ചു വളർന്ന വർക്കി വെളിയത്ത്  എന്ന കൃഷികാരന്റെ ജീവിതഭിലാഷമാണ്‌  കൗതുക പാർക്ക്‌.  തന്റെ മുഴുവൻ സമ്പാദ്യംവും ഇതിനായി അദ്ദേഹം നീക്കിവച്ചു. തന്റെ 1.25 ഏക്കർ സ്ഥലത്ത്  അദ്ദേഹം സ്വന്തമായി  അധ്വാനിച്ചു  ഉണ്ടാക്കിയതാണു കൗതുക  പാർക്ക്‌. ഇതുവരെ  അദ്ദേഹത്തിന്  നിരവധി  അവാർഡുകൾ  ലഭിച്ചിട്ടുണ്ട്. ലിംകാ വേൾഡ്  ബുക്ക്‌  ഓഫ്  റെക്കോർഡ്‌  ഫോർ  സിംഗിൾ ഹാൻഡ്‌ മേട്  നേച്ചർ പാർക്ക്‌  2011 ൽ  അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഇതു കൂടാതെ മറ്റനവധി  അവാർഡുകളും ലഭിച്ചു. മറ്റെവിടേയും  കാണാൻ പറ്റാത്ത കണ്ണുകൾക്ക്  പുതു അനുഭൂതി നല്കുന്ന ദ്രൃശയ വിസ്മയങ്ങൾ നമുക്കിവിടെ കാണാൻ സാധിക്കുന്നു.

കൂടുതൽ അറിയാൻ സന്ദർശിക്കുക : www.kauthukapark.com